കാസര്‍കോട്: (www.evisionnews.in) സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മുജാഹിദ് സ്റ്റുഡന്റ് മൂവ്‌മെന്റ് (ഐ.എസ്.എം) അറിവ് അനുഭവം ആസ്വാദനം എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കൗതുകം വിജ്ഞാനോത്സവം ജില്ലയില്‍ പതിനാല് കേന്ദ്രങ്ങളില്‍ നടക്കും. കുഞ്ചത്തൂര്‍, മിയാപദവ്, മച്ചമ്പാടി, അരിമല, ആരിക്കാടി, പെര്‍ള, പരവനടുക്കം, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ ഞായറാഴ്ചയും ഉപ്പള, കൊമ്പനടുക്കം, പട്‌ള, എസ്.പി. നഗര്‍, ബോവിക്കാനം, ഉദുമ എന്നീ സ്ഥലങ്ങളില്‍ തിങ്കളാഴ്ചയും നടക്കും. ക്വിസ് വിജയികളെ ജില്ലാതല പ്രോഗ്രാമുകളില്‍ പങ്കെടുപ്പിക്കാന്‍ അവസരം ലഭിക്കും.
Post a Comment
0 Comments