Type Here to Get Search Results !

Bottom Ad

ഹജ്ജിന് പോകുന്ന തളിപ്പറമ്പിലെ കുഞ്ഞ് തീര്‍ത്ഥാടകന്‍ നെടുമ്പാശ്ശേരിയില്‍ കൗതുകം പരത്തി


കൊച്ചി (www.evisionnews.in): സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി തീര്‍ത്ഥാടനത്തിന് പോകുന്ന കുഞ്ഞു തീര്‍ത്ഥാടകന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൗതുകം പരത്തി. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മുജീബ് റഹ്്മാന്‍ -സഫീറ ദമ്പതികളുടെ എട്ടു മാസം പ്രായമുള്ള മകന്‍ മുഹമ്മദ് അസ്്ഹറാണ് നെടുമ്പാശ്ശേരിയിലും തുടര്‍ന്ന് ജിദ്ദയിലെ വിമാനത്താളത്തിലും കൗതുകമായി മാറിയത്. എല്ലാവരോടും പുഞ്ചിരി തൂകിയ ഈ കൊച്ചു കുഞ്ഞിനെ പാലും ബിസ്‌കറ്റും നല്‍കിയാണ് കെ.എം.സി.സി വളണ്ടിയര്‍മാര്‍ പുണ്യഭൂമിയില്‍ വരവേറ്റത്. 

ഹജ്ജ് കമ്മിറ്റി വഴി എത്തുന്ന ഈ വര്‍ഷത്തെ ഏറ്റവും പ്രായം കുറഞ്ഞ തീര്‍ത്ഥാടകനാണ് കുഞ്ഞു അസ്ഹര്‍. സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ കഴിഞ്ഞ ദിവസമാണ് ഈ കുടുംബം ജിദ്ദയിലെത്തിയത്. മുജീബ് -സഹീറ ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് അസ്്ഹര്‍. മാത്തുല്‍ ഇസ്സ (8), നഫീസത്തുല്‍ സിയാന (4) എന്നിവരാണ് മറ്റു മക്കള്‍. അഞ്ചു വര്‍ഷം തുടര്‍ച്ചയായി അപേക്ഷിച്ച ശേഷമാണ് മുജീബിനും കുടുംബത്തിനും ഹജ്ജ് നിര്‍വഹിക്കാന്‍ ഭാഗ്യം ലഭിച്ചത്.


Keywords: Kannur-thalipparamb-nedumbasseri

Tags

Post a Comment

0 Comments

Top Post Ad

Below Post Ad