കാസര്‍കോട് (www.evisionnews.in): നല്ലപാട്ട് വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഗ്രൂപ്പില്‍ നടക്കുന്ന മൊഞ്ചുള്ള പാട്ട് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലെ ആഗസ്ത് 19ന് അഞ്ചു മണിമുതല്‍ കാസര്‍കോട് ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിജയികളാകുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും.
തുടര്‍ന്ന് 7.30ന് ഗ്രൂപ്പിലെ കലാകാരന്മാരില്‍ ശ്രദ്ധേയരായ ജമാല്‍ പാഷ, ഇഖ്ബാല്‍ മടക്കര, ആദില്‍ അത്തു, എം.എ ഗഫൂര്‍, ഐ.പി സിദ്ദീഖ്, ഉസ്മാന്‍, കോട്ടക്കല്‍, സിയാഹുല്‍ ഹഖ്, ഹനീഫ് ചെങ്കള, മൈലാഞ്ചി താരം അലീഷ, അസീസ് തായനേരി, അലി മാങ്ങാട്, മുഹമ്മദ് കോളിയടുക്കം എന്നിവര്‍ അണിനിരക്കുന്ന ഗാനമേളയും അരങ്ങേറും. പത്രസമ്മേളനത്തില്‍ അലി മാങ്ങാട്, അസൈനാര്‍ തോട്ടുംഭാഗം, നാസര്‍ ബായാര്‍, ഹസന്‍ കുദുവ പങ്കെടുത്തു.
Post a Comment
0 Comments