കാസര്‍കോട് (www.evisionnews.in): ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒഴിവ് നികത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചതായി മന്ത്രിയുടെ ഓഫീസ് ഇവിഷന്‍ ന്യൂസിനെ അറിയിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും താലൂക്ക്, ഗ്രാമീണ ആശുപത്രികളിലും ഒഴിഞ്ഞുകിടക്കുന്ന ഡോക്ടര്‍മാരുടെ തസ്തികകള്‍ നികത്താന്‍ 30ഡോക്ടര്‍മാരെ നിയോഗിക്കാന്‍ തീരുമാനമായതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതിനിടെ ജനറല്‍ ആശുപത്രിയിലെ കൈക്കൂലി വിവാദം അത്യന്തം ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രിയുടെ ഒാഫീസ് പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഇതിനകം ഓഫീസില്‍ ലഭിച്ചു കഴിഞ്ഞു. ജനറല്‍ ആശുപത്രിയിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതായും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കാസര്‍കോട്ട്് ഡെപ്യൂട്ടി കലക്ടറുമായിരുന്ന സുധീര്‍ ബാബു പറഞ്ഞു.
Keywords: Kasaraod-news-hospital-doctor-health-minister
Post a Comment
0 Comments