കാസര്‍കോട് (www.evisionnews.in): പഞ്ചായത്ത് വരുമാനം ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും തികയാത്ത സാഹചര്യത്തില്‍ സ്വച്ഛഭാരത മിഷന്‍ എല്ലാവര്‍ക്കും ശൗചാലയം പദ്ധതിയില്‍ ശുചിമുറിയില്ലാത്തവര്‍ക്കു ശുചിമുറി നല്‍കുന്ന പദ്ധതി അനിശ്ചിതത്വത്തില്‍. ബദിയടുക്ക, കുമ്പഡാജെ മീഞ്ച വോര്‍ക്കാടി പഞ്ചായത്തുകളിലാണ് തനത് ഫണ്ടില്ലാതായതോടെ പ്ലാന്‍ ഫണ്ട് അവതാളത്തിലായിരിക്കുന്നത്. ഓരോ ഗുണഭോക്താവിനും 3,400 രൂപ പഞ്ചായത്ത് വിഹിതവും 12000 രൂപ കേന്ദ്രവിഹിതവും ചേര്‍ത്തു 15,400 രൂപയുടെ ശുചിമുറിയാണുനിര്‍മിച്ചു നല്‍കേണ്ടത്. സെപ്തംബര്‍ 30നു തീര്‍ക്കേണ്ട ഈ പദ്ധതിയുടെ ഫണ്ട് പ്ലാന്‍ ഫണ്ടില്‍നിന്ന് എടുത്താണു ചെലവാക്കുന്നത്. കഴിഞ്ഞ ജൂണിലാണ് ഇതുമായി ബന്ധപ്പെട്ട സര്‍വേ തുടങ്ങിയത്.
സ്വച്ഛഭാരത മിഷനില്‍ നിന്നും ചെലവിട്ട തുക ലഭിക്കുന്നതു ഡിസംബറിലാണ്. കുമ്പഡാജെ പഞ്ചായത്തിലെ വരുമാനം ജീവനക്കാര്‍ക്കു ശമ്പളം കൊടുക്കാന്‍ പോലും തികയുന്നില്ല. പ്ലാന്‍ ഫണ്ടുകളെയാണു പഞ്ചായത്ത് മറ്റു പ്രവൃത്തികള്‍ക്ക് ആശ്രയിക്കുന്നത്.ബദിയടുക്കയിലും മീഞ്ചയിലും ഇതു തന്നെയാണ് സ്ഥിതി. കുമ്പഡാജെ പഞ്ചായത്തില്‍ 358, ബദിയടുക്ക 407, എണ്‍മകജെയില്‍ 400, പുത്തിഗെയില്‍ 409 ശുചിമുറി വേണമെന്നാണ് സര്‍വേയില്‍ കണ്ടെത്തിയിട്ടുള്ളത്. 55 ലക്ഷം രൂപ ഇതിനു ആകെയായി ചെലവുവരിക. ലോകബാങ്ക് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്വജല്‍ധാര പദ്ധതി ഇവിടെ നടപ്പിലാക്കിയതിനാല്‍ ശുചിമുറിക്കുള്ള തുക പഞ്ചായത്തിലെ പ്ലാന്‍ ഫണ്ടില്‍ നിന്നും മാറ്റിവെക്കേണ്ടി വരുമെന്നാണ് അധികൃതര്‍ പറയുന്നത്.
Post a Comment
0 Comments