തളങ്കര (www.evisionnews.in): സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കാസര്‍കോട് ജില്ലാ ടീമിനും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട എന്‍.എ സുലൈമാനും സന്തോഷ് ട്രോഫി താരം പ്രവീണ്‍ കുമാറിനും കാസര്‍കോട് നാഷണല്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്യ തളങ്കര ഉദ്ഘാടനവും ഉപഹാര വിതരണവും നടത്തി. കെ.എം ഹാരിസ് അധ്യക്ഷത വഹിച്ചു. ടി.എ ഷാഫി സ്വാഗതം പറഞ്ഞു.
ജില്ലാ സീനിയര്‍ ടീം കോച്ച് ബാലകൃഷ്ണന്‍, ടി.എ മുഹമ്മദ് കുഞ്ഞി, എ.എസ് ഷംസുദ്ദീന്‍, എച്ച്.എ ഖാലിദ്, അബ്ദുല്‍ റഹ്മാന്‍ ബാങ്കോട്, ഉസ്മാന്‍ കടവത്ത്, എം.ആര്‍.സി ഹാരിസ്, ബി.യു അബ്ദുല്ല, രഘു തൃക്കരിപ്പൂര്‍, സിദ്ദിഖ് ചക്കര, ഫൈസല്‍ പടിഞ്ഞാര്‍, റിയാസ് മാര്‍ക്കറ്റ്, നാച്ചു തായലങ്ങാടി, മുഹമ്മദ് നൗഫല്‍ മെട്ടമ്മല്‍, കിരണ്‍കുമാര്‍, റജിന്‍ എടാട്ടുമ്മല്‍, ഷിജു കുട്ടൂസ്, രിഫായി മൊഗ്രാല്‍, ജാബിര്‍ ഇബ്നു ഹുസൈന്‍, മുഹമ്മദ് ഷാഫി ഖാസിലേന്‍, രാഗേഷ് പെരിയ, ആഷിഖ് മേല്‍പ്പറമ്പ് സംബന്ധിച്ചു.
Post a Comment
0 Comments