കാഞ്ഞങ്ങാട് (www.evisionnews.in): രോഗം നിര്‍ണ്ണയിച്ച് ജീവിതത്തിലേക്ക് പിച്ചവെച്ചു നടത്തിയ കാഞ്ഞങ്ങാടിന്റെ ജനകീയ ഡോ. എ.സി പത്മനാഭന് അഅഞ്ചു വയസുകാരിയുടെ സ്‌നേഹോപഹാരം. ടി.കെ.കെ. ഫൗണ്ടേഷന്റെ പത്താമത് പുരസ്‌കാര വേദിയിലേക്കാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഹയ ഫാത്തിമ തന്നെ ചികിത്സിക്കുന്ന ഡോ. എ.സി പത്മനാഭന് പുഷ്‌പോപഹാരവുമായി എത്തിയത്.
ആറു മാസം പ്രായമായപ്പോള്‍ സാധാരണ ഗതിയില്‍ ചുമയും പനിയും ബാധിച്ച് ഡോക്ടര്‍ പത്മനാഭനെ സമീപിച്ചപ്പോഴാണ് ഗുരുതരമായ അസുഖമുള്ളതായി കണ്ടെത്തിയ ഹയ ഫാത്തിമയെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ. മുരളീധര്‍ പൈയ്ക്ക് കൈമാറിയത്. തുടര്‍ന്ന് തലയ്ക്ക് ശസ്ത്രക്രിയ നടത്തിയാണ് കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇപ്പോള്‍ പരപ്പ സെന്റ് മേരീസ് സ്‌കൂളില്‍ യു.കെ.ജി വിദ്യാര്‍ത്ഥിനിയാണ് ഹയ ഫാത്തിമ.
ഫൗണ്ടേഷന്‍ ട്രഷറര്‍ എ.വി രാമകൃഷ്ണന്‍ അധ്യക്ഷനായ ചടങ്ങില്‍ ജനകീയ ഡോക്ടര്‍ക്കുള്ള ഉപഹാരം ഗാതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് അസ്ലം സ്വാഗതവും സെക്രട്ടറി കെ. നാരായണന്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments