റിയോ ഡി ജനീറോ (www.evisionnews.in): അമ്പത് വര്‍ഷത്തിന് ശേഷം ഒളിമ്പികില്‍ ഇന്ത്യയ്ക്ക് ചരിത്രനേട്ടം. ഇന്ത്യന്‍ ജിംനാസ്റ്റിക്‌സ് താരം ദീപ കര്‍മാക്കറാണ് ചരിത്ര നേട്ടം കരസ്ഥമാക്കിയത്. ജിംനാസ്റ്റിക്‌സില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് ദീപ. കഴിഞ്ഞദിവസം രാത്രി ആരംഭിച്ച യോഗ്യത റൗണ്ട് മത്സരങ്ങളില്‍ അവസാന യോഗ്യത മാര്‍ക്കായ എട്ടാം സ്ഥാനത്തോടെയാണ് ദീപ ചരിത്രത്തില്‍ ഇടം നേടിയത്.
ജിംനാസ്റ്റിക്കിലെ അണ്‍ ഈവന്‍ ബാര്‍സ് വിഭാഗത്തിലാണ് നേട്ടം. ആഗസ്ത് 14നാണ് ഈ ഇനത്തില്‍ ഫൈനല്‍ മത്സരം നടക്കുക. ആദ്യ മൂന്ന് ഡിവിഷനുകള്‍ അവസാനിക്കുമ്പോള്‍ വോള്‍ട്ട് ഇനത്തില്‍ ആറാം സ്ഥാനത്തായിരുന്നു ദീപ, എന്നാല്‍ നാലാം ഡിവിഷനില്‍ എഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും എട്ടാം സ്ഥാനം നിലനിര്‍ത്തിയാണ് ദീപ ഫൈനല്‍ യോഗ്യത നേടിയത്.
1964 പുരുഷ വിഭാഗത്തിലാണ് ഇന്ത്യ അവസാനമായി യോഗ്യത നേടിയത്. ആര്‍ട്ടിസ്റ്റിക്ക് ജിംനാസ്റ്റിക്കില്‍ വോള്‍ട്ട്, അണ്‍ ഈവന്‍ ബാര്‍, ബാലന്‍സ് ബീം, ഫ്‌ളോര്‍ എക്‌സസൈസ് എന്നീ വിഭാഗങ്ങളിലാണ് ദീപ മത്സരിച്ചത്. എന്നാല്‍ ബോള്‍ട്ട് ഒഴികെയുള്ള വിഭാഗങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ ദീപക്ക് സാധിച്ചില്ല.
Post a Comment
0 Comments