Type Here to Get Search Results !

Bottom Ad

ദലിത് സഹോദരങ്ങളെ വിട്ടേക്കൂ, പകരം എന്നെ അക്രമിച്ചോളൂ : നരേന്ദ്രമോദി


ഹൈദരാബാദ് (www.evisionnews.in): ദലിത് സഹോദരങ്ങളെ അക്രമിക്കുന്നതിന് പകരം തന്നെ അക്രമിച്ചോളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിങ്ങള്‍ക്ക് ആരെയെങ്കിലും വെടിവെക്കണമെങ്കില്‍ ദലിത് സഹോദരങ്ങള്‍ക്ക് പകരം എന്നെ വെടിവെക്കൂ. രാജ്യം പുരോഗതി പ്രാപിക്കണമെങ്കില്‍ സമാധാനത്തിന്റെയും ഐക്യത്തിന്റെയും മന്ത്രങ്ങള്‍ കൈവിടരുത്. ഐക്യമാണ് പുരോഗതിയുടെ മാനദണ്ഡമെന്നും മോദി പറഞ്ഞു. 

ഹൈദരാബാദില്‍ ഒരു കുടിവെള്ള പദ്ധതി ഉദ്ഘാടന പരിപാടിയിലായിരുന്നുമോദിയുടെ പ്രസംഗം. ദലിത് അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് മോദിയുടെ പ്രസംഗം. 

കഴിഞ്ഞ ദിവസവും മോദി ഗോസംരക്ഷകരെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. രാത്രി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ചിലര്‍ പകല്‍ ഗോ സംരക്ഷകരായി രംഗത്തുവരുകയാണെന്നും ഇത്തരം ആളുകളോട് തനിക്ക് വെറുപ്പാണെന്നുമാണ് കഴിഞ്ഞ ദിവസം മോദി പറഞ്ഞത്. അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലും യു.പിയിലും പഞ്ചാബിലും നിര്‍ണായക ശക്തിയായിരിക്കെ ദലിത് വോട്ടുകള്‍ തങ്ങള്‍ക്ക് എതിരാകുമെന്ന തിരിച്ചടി ഭയന്നാണ് മോദി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

Keywords: Natioanal-news-modi-attack-speech
Tags

Post a Comment

0 Comments

Top Post Ad

Below Post Ad