Type Here to Get Search Results !

Bottom Ad

വാഹനാപകടത്തില്‍ മരിച്ച സഹോദരങ്ങളുടെ കുടുംബത്തിന് 20ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി


കാസര്‍കോട് (www.evisionnews.in): വാഹനാപകടത്തില്‍ മരിച്ച സഹോദരങ്ങളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മോട്ടോര്‍ വാഹനാപകട തര്‍ക്ക പരിഹാര കോടതി വിധി. നെല്ലിക്കുന്ന് ബീച്ച് റോഡിലെ സുനില്‍ കുമാര്‍ (28), സഹോദരന്‍ രാജേഷ് എന്ന രാജു (26) എന്നിവരുടെ കുടുംബത്തിന് മുംബൈയിലെ ഐ.സി.ഐ.സി.ഐ ലംബോര്‍ഡ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 

2011 ഒക്ടോബര്‍ ഏഴിന് ഓമ്നി വാനില്‍ സഞ്ചരിക്കുന്നതിനിടെ ചൗക്കി ദേശീയപാതയില്‍ നിയന്ത്രണംവിട്ട് മറ്റൊരു വാഹനത്തിലിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സുനില്‍ കുമാര്‍ സംഭവ ദിവസവും രാജേഷ് ചികിത്സയിലായിരിക്കെ 2012 ജനുവരി ഒന്നിനുമാണ് മരിച്ചത്. ഇവരുടെ അച്ഛന്‍ സുന്ദര, അമ്മ സാവിത്രി, സഹോദരന്‍ അനില്‍ എന്നിവര്‍ ഫയല്‍ ചെയ്ത കേസിലാണ് വിധി.

Post a Comment

0 Comments

Top Post Ad

Below Post Ad