കാസര്‍കോട് (www.evisionnews.in): ഓണ്‍ലൈന്‍ വെബ്‌സൈറ്റ് നിര്‍മിച്ച് പുത്തന്‍ സിനിമ നിയമവിരുദ്ധമായി ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിച്ച് പണം സമ്പാദിച്ചെന്ന പരാതിയില്‍ കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍. കുട്ടിപ്പാറ മുത്തനടുക്കം വീട്ടില്‍ അഖില്‍ സി. നായര്‍ എന്ന യുവാവിനെയാണ് മംഗളൂരു വിമാനത്താവളത്തില്‍ അറസ്റ്റിലായത്.
ഞാന്‍ സ്റ്റീവ് ലോപസ് എന്ന സിനിമയുടെ ഓണ്‍ലൈന്‍ വിതരണക്കാരായ സിന്‍കോസ് എന്ന കമ്പനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഓണ്‍ലൈന്‍ വെബ്സൈറ്റ് ഉണ്ടാക്കിയാണ് അഖില്‍ സിനിമ പ്രദര്‍ശിപ്പിച്ചതെന്നും അതിലൂടെ പണം സമ്പാദിച്ചുവെന്നുമാണ് പരാതി. കമ്പനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അഖിലിനെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിനിടെയാണ് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ പിടിയിലായത്.
Keywords: Kasaragod-news-arrest-manglore-website-online-cinema
Post a Comment
0 Comments