കാസര്‍കോട് (www.evisionnews.in): കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കേസില്‍ പോലീസ് പിടിച്ചെടുത്ത ബെന്‍സ് കാര്‍ വിട്ടുനല്‍കണാവശ്യപ്പെട്ട് ഉടമ സമര്‍പ്പിച്ച ഹരജി ജില്ലാ കോടതി തള്ളി. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ ഷഫീഖാണ് തന്റെ കാര്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.
മെയ് 22ന് വൈകിട്ട് മാവുങ്കാലില്‍വെച്ചാണ് 12 കിലോ കഞ്ചാവ് കടത്തിയ മെഴ്സിഡസ് ബെന്‍സ് ഹൊസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പുല്ലൂര്‍ പാറപ്പള്ളിയിലെ കെ. ഉബൈദ് (48), പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ ഷഫീഖ് (33), മൊയ്തീന്‍ ജെയ്സല്‍ (33) എന്നിവരെയും പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. പിന്നീട് മാസം രണ്ട് കഴിഞ്ഞിട്ടും പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്ന് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. തുടര്‍ന്ന് കാറിന്റെ ഉടമസ്ഥനായ ഷഫീഖ് വാഹനം താത്കാലികമായി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.
കഞ്ചാവും മയക്കുമരുന്നും ഉള്‍പ്പെടെയുള്ളവ കടത്താന്‍ ഉപയോഗിക്കുന്ന എന്തുസാധനവും കണ്ടുകെട്ടണമെന്നാണ് നിയമം. ഇത് അംഗീകരിച്ചുകൊണ്ടാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ. മനോഹര്‍ കിണി ഹര്‍ജി തള്ളിയത്.
Keywors: Kasaragod-court-rejected-application-of-car-owner-news-kanjavu-police-case
Post a Comment
0 Comments