കാഞ്ഞങ്ങാട് (www.evisionnews.in): കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഗര്‍ഭിണിയായ ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. അജാനൂര്‍ ഇഖ്ബാല്‍ റെയില്‍വേ ഗേറ്റിന് സമീപത്തെ വി.വി അബ്ദുല്‍ മജീദിന്റെ ഭാര്യ സി. ഷംനയുടെ പരാതിയില്‍ കൊളവയല്‍ മുക്കൂട് കുഞ്ഞാമദിന്റെ മകന്‍ അബ്ദുള്‍ ലത്തീഫ്, പിതാവ് കുഞ്ഞാമദ്, മാതാവ് ആയിഷ, സഹോദരന്‍ ഷാഹുല്‍ ഹമീദ് എന്നിവര്‍ക്കെതിരെയാണ് ഹൊസ് ദുര്‍ഗ് പോലീസ് സ്ത്രീധന പീഡനത്തിന് കേസെടുത്തത്.
ഭര്‍ത്താവ് അബ്ദുള്‍ ലത്തീഫ് ഇപ്പോള്‍ ഗള്‍ഫിലാണ്. നേരത്തെ സ്ത്രീധനമാവശ്യപ്പെട്ട് ശല്യപ്പെടുത്തുന്നതിനാല്‍ ഗള്‍ഫില്‍ നിന്നും ലത്തീഫ് വിളിച്ചാല്‍ ഷംന ഫോണെടുക്കാറില്ല. ഇതു സംബന്ധിച്ച് സംസാരിക്കാന്‍ കഴിഞ്ഞ ദിവസം ഷംനയുടെ വീട്ടിലെത്തിയ ഭര്‍തൃപിതാവും സഹോദരനും ഗര്‍ഭിണിയായ ഷംനയേയും ഉമ്മയേയും സഹോദരന്‍ ഉമ്മറിനേയും ആക്രമിക്കുകയും അവഹേളിക്കുകയും ചെയ്തുവെന്നാണ് പരാതി.
Post a Comment
0 Comments