ബോവിക്കാനം (www.evisionnews.in): ബോവിക്കാനം ടൗണില്‍ ബസ് കാത്തിരിപ്പു കേന്ദ്രമില്ലാത്തത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. കാസര്‍കോട്, ഇരിയണ്ണി ഭാഗത്തേക്കുള്ള യാത്രക്കാരാണ് ബസ്‌കാത്തരിപ്പ് കേന്ദ്രമില്ലാത്തത് മൂലം ദുരിതമനുഭവിക്കുന്നത്. ഇതുമൂലം മഴയിലും വെയ്‌ലിലും വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ അടത്തുള്ള കട വരാന്തകളെയാണ് ബസ് കാത്തുനില്‍ക്കാന്‍ ആശ്രയിക്കുന്നത്. ഇത് കടകളിലെ കച്ചവടത്തെ ബാധിക്കുന്നുവെന്നാണ് വ്യാപാരികള്‍ പരാതിപ്പെടുന്നു.
ബോവിക്കാനം ടൗണ്‍ നവീകരണത്തിന്റെ ഭാഗമായി നേരത്തെ തണല്‍പരത്തി നിന്നിരുന്ന കൂറ്റന്‍ മരങ്ങള്‍ വെട്ടിമാറ്റിയിരുന്നു. ഡിവൈഡറിന്റെ ഇരുഭാഗത്തും ഏഴ് മീറ്റര്‍ വീതിയിലും 200 മീറ്ററോളം നീളത്തിലും ടാര്‍ ചെയ്തിട്ടുണ്ട്.
ഒന്നരക്കോടിയോളം രൂപ ചെലവിലായിരുന്നു നവീകരണം നടത്തിയത്. മൂന്നു വര്‍ഷം മുമ്പാണ് നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. പ്രവൃത്തി പൂര്‍ത്തിയായതിന് ശേഷം മുള്ളേരിയ ഭാഗത്തേക്ക് ബസ് കാത്തുനില്‍ക്കുന്നതിന് രണ്ടു ലക്ഷം രൂപ ചെലവില്‍ കാത്തിരിപ്പു കേന്ദ്രം പണിതിരുന്നു. ഇരിയണ്ണി ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്കും മഴയും വെയ്‌ലുമേല്‍ക്കാതെ ബസ് കാത്തിരിക്കാനുള്ള ഷെല്‍ട്ടര്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
Keywords; Kasaragod-news-bovikkanam-bus-shelter
Post a Comment
0 Comments