കാസര്‍കോട് (www.evisionnews.in): ചെകിടപ്പിക്കുന്ന രീതിയില്‍ എയര്‍ഹോണ്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ബസുകള്‍ ഉള്‍പ്പെടെ 57 വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു. 92 വാഹനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 35, 700 രൂപ പിഴയൊടുക്കി.
ആര്‍.ടിഒ കെ. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എം.വി.ഐമാരായ കെ.പി ദിലീപ്, ടി.വി വേണുഗോപാല്‍, കെ.ആര്‍ പ്രസാദ്, എ.എം.വി.ഐമാരായ വി പ്രജിത്ത്, മനോജ്കുമാര്‍, കൃഷ്ണകുമാര്‍, ചന്ദ്രകുമാര്‍, വി.ജെ സാജു, വത്സരാജ് പങ്കെടുത്തു. നിയമവിരുദ്ധമായി എയര്‍ഹോണ്‍ ഘടിപ്പിക്കുന്ന വാഹനങ്ങള്‍ക്കെതിരെ വരും ദിവസങ്ങളിലും നടപടി കര്‍ശനമാക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.
Post a Comment
0 Comments