കാസര്‍കോട് (www.evisionnews.in): എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ചു ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച കാഞ്ഞങ്ങാട്ടെ സ്വാതന്ത്ര്യ സമരസേനാനികളെ ആദരിക്കും. കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടി കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി ഉദ്ഘാടനം ചെയ്യും.
സ്വാതന്ത്ര്യ സമരസേനാനികളായ കെ. മാധവന്‍, കെ.വി നാരായണന്‍, കര്‍ത്തമ്ബു മേസ്ത്രി, കെ.ആര്‍ കണ്ണന്‍ എന്നിവരെയാണു ആദരിക്കുന്നത്. വൈകിട്ട് മൂന്ന് മണിക്ക് സ്വാതന്ത്ര്യ സമരസേനാനി കെ. മാധവനെ അദ്ദേഹത്തിന്റെ വീട്ടിലും മറ്റുളളവരെ 3.30ന് ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയിലുമാണ് ആദരിക്കുന്നത്. ദിനാഘോഷങ്ങളോടനുബന്ധിച്ച് 23 വരെ ജില്ലയില്‍ ദീപപ്രയാണം ബൈക്ക് റാലി, മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ രക്ഷാബന്ധന്‍ എന്നീ പരിപാടികളും നടക്കുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.
Keywords: Kasaragod-news-kanhangad-sunday-town-hall
Post a Comment
0 Comments