Type Here to Get Search Results !

Bottom Ad

കുറ്റിക്കോല്‍ ബാങ്ക് തട്ടിപ്പ്: വിജിലന്‍സ് അന്വേഷണം വേണം


ബന്തടുക്ക (www.evisionnews.in): വ്യാജരേഖ ചമച്ച് സാമ്പത്തിക തിരിമറി നടത്തിയതിന് കുറ്റിക്കോല്‍ സഹകരണ ബാങ്ക് സെക്രട്ടറിക്കും മുന്‍ സെക്രട്ടറിക്കുമെതിരെ കേസടുത്ത സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇടപാടുകാര്‍ക്ക് നല്‍കേണ്ട പണമാണ് നിയമവിരുദ്ധമായി തട്ടിയെടുത്തത്.

മുക്കുപണ്ടം പണയംവെച്ച് 25 ലക്ഷം രൂപ വായ്പയെടുത്ത സംഭവവും ഇതിനു മുമ്പുണ്ടായിട്ടുണ്ട്. ബാങ്ക് ഭരണസമിതിയുടെ അറിവോടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ നിയമപരമായ നടപടി വേണമെന്നും ജില്ലാ വൈസ് പ്രസിഡന്റ് സണ്ണി അരമന ആവശ്യപ്പെട്ടു. 

Keywords: Kasaragod-news-bank

Post a Comment

0 Comments

Top Post Ad

Below Post Ad