കുമ്പള (www.evisionnews.in) : വീട്ടില്‍ അതിക്രമിച്ചു കയറിയ ആറംഗ സംഘം വീട്ടമ്മയെ വധിക്കാന്‍ ശ്രമിച്ചതായി പരാതി. പരിക്കേറ്റ ബെള്ളൂര്‍ ബായാറിലെ ഇസ്മായിലിന്റെ ഭാര്യ ഫാത്തിമ (44)യെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രിയാണ് സംഭവം. വീട്ടില്‍ മാരകായുധങ്ങളുമായി എത്തിയ സംഘം വാതിലില്‍ മുട്ടി വിളിച്ച് ഇരുമ്പുദണ്ഡ്, മരവടി എന്നിവകൊണ്ട് അക്രമിക്കുകയുമായിരുന്നു. സംഭവം കണ്ട് വീട്ടിലുണ്ടായിരുന്ന പെണ്‍മക്കള്‍ നിലവിളിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഓടി എത്തുന്നതിനിടയില്‍ ഫാത്തിമയുടെ മുടിപിടിച്ച് തല ചുമരില്‍ ഇടിച്ച ശേഷമാണ് അക്രമികള്‍ രക്ഷപ്പെട്ടത്. സ്ഥല തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഫാത്തിമ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വിരോധമാണ് അക്രമ കാരണം.
Keywords: House-wife-attacked-
Post a Comment
0 Comments