ഭോപാല്‍ (www.evisionnews.in): മധ്യപ്രദേശില്‍ മതവികാരം വ്രണപ്പെടുത്തുവെന്നാരോപിച്ച് ഉര്‍ദു പുസ്തക വില്‍പ്പനക്കാരനെ അറസ്റ്റുചെയ്തു. പ്രമുഖ ഉര്‍ദു വാരികയായ 'നഈ ദുനിയാ' വിറ്റതിന് ബജ്രംഗദള്‍ പ്രവര്‍ത്തകരുടെ പരാതിയില്‍ ഷാഹിദ് ഖാന്‍ എന്നയാളെ അറസ്റ്റു ചെയ്തത്.
വാരികയില്‍ ബജ്രംഗദളിന്റെ ഭോപാലിലെ നേതാവായ കമലേഷ് താക്കൂറിന്റെ ചിത്രം അച്ചടിച്ച് വന്നിരുന്നു. എന്നാല്‍ യാതൊരു കാര്യവുമില്ലാതെയാണ് വാരികയില്‍ ചിത്രം ഉപയോഗിച്ചതെന്നാണ് ബജ്രംഗദള്‍ പരാതി നല്‍കിയത്. രാജ്യത്തെ പ്രമുഖ ഉര്‍ദു മാസികയാണ് 'നഈ ദുനിയാ'. മുന്‍ പാര്‍ലമെന്റംഗം കൂടിയായ ഷാഹിദ് സിദ്ദീഖിയാണ് മാസികയുടെ എഡിറ്റര്‍.
ഭോപാല്‍ നഗരത്തിലെ ഇമാമി ഗേറ്റ് പരിസരത്താണ് ഷാഹിദ് ഖാന്റെ പുസ്തക കട പ്രവര്‍ത്തിച്ചിരുന്നത്. ഷാഹിദിനെതിരെ കേസെടുത്തതായി ഭോപാല്‍ പോലീസ് സുപ്രണ്ട് അരവിന്ദ് സക്സേന പറഞ്ഞു. ശനിയാഴ്ച അറസ്റ്റിലായ ഷാഹിദിന് തിങ്കളാഴ്ചയാണ് ജാമ്യം ലഭിച്ചത്. രാജ്യത്ത് എല്ലായിടത്തും മാര്‍ക്കറ്റില്‍ ലഭിക്കുന്ന മാഗസിന്‍ വിറ്റതിന്റെ പേരില്‍ തന്നെ അറസ്റ്റു ചെയ്തത് എന്തിനാണെന്ന് മനസിലായില്ലെന്ന് ഷാഹിദ് പറഞ്ഞു.
Keywords; National-news-arrest-shahid-urdu-bhopal
Post a Comment
0 Comments