Type Here to Get Search Results !

Bottom Ad

പമ്പുടമയെ മര്‍ദ്ദിച്ച ശേഷം മൂന്നേക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്ത കേസ്: അഞ്ചു പ്രതികള്‍ അറസ്റ്റില്‍


തൃക്കരിപ്പൂര്‍ (www.evisionnews.in): പെട്രോള്‍ പമ്പുടമയായ റിട്ട. അധ്യാപകന്‍ എ. രാമകൃഷ്ണനെ അടിച്ചുവീഴ്ത്തി മൂന്നേകാല്‍ ലക്ഷം രൂപയും നാലു എ.ടി.എം കാര്‍ഡുകള്‍, സ്‌കൂട്ടര്‍ എന്നിവ കൊള്ളയടിച്ച കേസില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റുചെയ്തു. പയ്യന്നൂര്‍ തായിനേരിയിലെ മുഹമ്മദ് ഷഫ്ഖാന്‍ (19), രാമന്തളി തുരുത്തുമ്മല്‍ കോളനിയിലെ മിഥുന്‍ കൃഷ്ണന്‍ (24), സഹോദരന്‍ രാമന്തളിയിലെ യദുകൃഷ്ണന്‍ (28), മംഗളൂരു ബി.സി റോഡിലെ ഉബൈദ് (20), ഇളമ്പച്ചി പൊറോപ്പാടിലെ മുബാറക്ക് (19) എന്നിവരെയാണ് നീലേശ്വരം സി.ഐ വി. ഉണ്ണികൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്.

പമ്പുടമയുടെ ബാഗില്‍ നിന്നും കളവുപോയ 3.16 ലക്ഷം രൂപയില്‍ 1,44,300 രൂപ പ്രതികളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. രാമകൃഷ്ണന്‍ മാസ്റ്ററുടെ ബാഗിലുണ്ടായിരുന്ന എ.ടി എം കാര്‍ഡുകള്‍ ഉപയോഗിച്ച് ചെറുവത്തൂര്‍, നീലേശ്വരം എ.ടി.എം കൗണ്ടറില്‍ നിന്നും പണം പിന്‍വലിക്കാന്‍ നടത്തിയ ദൃശ്യം ബാങ്കിന്റെ കൗണ്ടറിന്റെ മുകളിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ സി സി ടി വിയില്‍ പതിഞ്ഞതാണ് പോലീസിന് തെളിവായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് രണ്ടു ബൈക്കുകളിലായി എത്തിയ സംഘം പമ്പ് ഉടമയെ അടിച്ചുവീഴ്ത്തിയ ശേഷം മൂന്നേകാല്‍ ലക്ഷം രൂപ കൊള്ളയടിച്ചത്.


Keywords: Kasaragod-news-case-arrest-aumb-police

Post a Comment

0 Comments

Top Post Ad

Below Post Ad