സുള്ള്യ (www.evisionnews.in): സംസ്ഥാന പാതയില്‍ വാഹനം തടഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച എട്ടംഗ കൊള്ളസംഘത്തെ സുള്ള്യ പോലീസ് അറസ്റ്റു ചെയ്തു. മംഗളൂരു -മൈസുരു പാതയില്‍ ആനഗൂണ്ടിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പുത്തൂര്‍ താലൂക്കിലെ കൊള്‍ത്തിഗെ ഗ്രാമത്തിലെ റോഹിത്ത് (21), ഗുരുപ്രസാദ് (22), കിശോര്‍ (26), ശ്രീധര നായ്ക്ക് (32), പ്രവീണ്‍ (21), ഹരീഷ് (21), ചാര്‍വാക്കയിലെ രമേശ് (23), മാഡ്‌നൂരിലെ ഹരിശ്ചന്ദ്ര (21) എന്നിവരാണ് അറസ്റ്റിലായത്.
സംസ്ഥാനപാതയില്‍ സുള്ള്യ കനകമജലിനടുത്ത ആനഗൂണ്ടിയില്‍ ആയുധങ്ങളുമായെത്തിയ സംഘം റോഡരികില്‍ ജീപ്പ് നിര്‍ത്തി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പണം തട്ടാന്‍ ശ്രമം നടത്തുകയായരുന്നു. ഇതിനിടെ പട്രോളിംഗിനിറങ്ങിയ പോലീസാണ് സംഘത്തെ വളയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പാതയില്‍ സഞ്ചരിക്കുന്ന ലോറികളും മറ്റു വാഹനങ്ങളും തടഞ്ഞുനിര്‍ത്തി ആയുധം കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നു പോലീസ് അറിയിച്ചു. ഇവര്‍ സഞ്ചരിച്ച ജീപ്പും കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Post a Comment
0 Comments