ബദിയടുക്ക (www.evisionnews.in): ബാഡൂരിലെ ജയന്തിയുടെ ദുരൂഹരമരണം സംബന്ധിച്ച കേസില്‍ ഭര്‍ത്താവ് പത്മാഭകുലാലി (45)നെ ബദിയടുക്ക എസ്.ഐ എ. ദാമോദരന്‍ അറസ്റ്റ് ചെയ്തു. ജയന്തിയുടെ മരണം ഭര്‍ത്താവിന്റെ പീഡനം മൂലമാണെന്ന് കാട്ടി അച്ഛന്‍ പെര്‍ള നെല്‍ക്കയിലെ മഞ്ജുള ഗിരിയില്‍ ശങ്കരമൂല്യ മുഖ്യമന്ത്രി, ഡി.ജി.പി, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പത്മനാഭ കുലാലിനെ അറസ്റ്റു ചെയ്തത്.
ജുലൈ ഒമ്പതിന് ജയന്തിയെ കാണാതായതായി ഭര്‍ത്താവ് ബദിയടുക്ക പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷിക്കുന്നതിനിടെ 16ന് രാവിലെ ബന്തിയോടിന് സമീപം ഹേരൂര്‍ പുഴയോരത്താണ് ജയന്തിയുടെ മൃതദേഹം കണ്ടത്.
Keywords: Baadoor-missing-jayanthi-arrest-husband
Keywords: Baadoor-missing-jayanthi-arrest-husband
Post a Comment
0 Comments