കാസര്‍കോട് (www.evisionnews.in) :ആള്‍മാറാട്ടം നടത്തി വ്യാപാരിയുടെ 5000 രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച വ്യാജ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഒരാള്‍ ഓടി രക്ഷപ്പെട്ടു. തളങ്കര, തെരുവത്തെ പി.എം. ഹുസൈന്‍(48) ആണ് അറസ്റ്റിലായത്. ഇയാളുടെ കൂട്ടാളിയായ മൊഗ്രാല്‍ പുത്തൂരിലെ ഷൗക്കത്ത് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ചയാണ് സംഭവം .
'മൊഗ്രാലിലെ ഹാര്‍ഡ്‌വെയര്‍ കട ഉടമ കെ.എം. നിസാര്‍(52) ആണ് പരാതിക്കാരന്‍. ഇയാളുടെ മൊബൈല്‍ ഫോണിലേയ്ക്കു വിളിച്ച് പേര് രവിചന്ദ്രന്‍ പയ്യന്നൂര്‍ എന്നാണെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകനാണെന്നും പരിചയപ്പെടുത്തി. താങ്കളുടെ അടുത്ത ബന്ധുവിനെതിരെ പ്രകൃതിവിരുദ്ധപീഡനം നടത്തിയതിനു പരാതി ലഭിച്ചിട്ടുണ്ടെന്നു പറഞ്ഞു. കേസെടുക്കാതിരിക്കുന്നതിനു 5000 രൂപ കവറിലിട്ട് പുതിയ ബസ്സ്റ്റാന്റിലെ ഹോട്ടലിന്റെ കൗണ്ടറില്‍ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം നിസാര്‍ സുഹൃത്തുകളെ അറിയിച്ചു. തുടര്‍ന്ന് പണം കവറിലാക്കി ഹോട്ടലിന്റെ കൗണ്ടറില്‍ ഏല്‍പ്പിച്ചു. അതിനുശേഷം പരിസരത്ത് കാര്‍ നിര്‍ത്തി പരിസരം വീക്ഷിച്ചു. രാത്രി ഏഴുമണിയോടെ രണ്ടുപേര്‍ ഹോട്ടലില്‍ എത്തി കവര്‍ വാങ്ങി നടന്നുപോകുന്നതിനിടയില്‍ കാറില്‍ കാത്തിരുന്നവര്‍ ചാടി വീണു. ഇരുവരും ഓടി . ഹുസൈന്‍ പിടിയിലായെങ്കിലും രണ്ടാമന്‍ രക്ഷപ്പെട്ടു' വിവരമറിഞ്ഞ് എസ്.ഐ. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Keywords: Rape-attempt-fake-child-line-arrest
Post a Comment
0 Comments