മംഗളൂരു (www.evisionnews.in); രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന 4.05 കിലോ ഗ്രാം കൊക്കൈയ്‌നുമായി നൈജീരിയന്‍ യുവാവിനെ മംഗളൂരു സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. എമെക ക്ലിന്റണ്‍ ഒബിന്ന (36) എന്ന യുവാവാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 39,000 രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ഗോവയില്‍ നിന്ന് കൊക്കൈയ്ന്‍ ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ മംഗളൂരുവിലെത്തിച്ച് വിതരണം ചെയ്യുന്ന റാക്കറ്റിലെ പ്രമുഖനാണ് ഈ നൈജീരിയന്‍ യുവാവ്. ഇയാള്‍ക്കെതിരെ വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയില്‍ താമസിച്ചതിന് കേസെടുത്തിട്ടുണ്ട്. കൊക്കൈയ്‌നുമായി നഗരത്തില്‍ പിടിയിലാകുന്ന ആദ്യ വിദേശിയാണ് എമെക ക്ലിന്റണ്‍ ഒബിന്നയെന്ന് പോലീസ് പറഞ്ഞു.
Keywords: Karnataka-news-manglore-arrest-kokkain
Post a Comment
0 Comments