തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പശുകച്ചവടക്കാരന്റെ പരാതിയിലാണ് അറസ്റ്റ്. കുമാറും കൂട്ടരും രാജ്പുരയിലെ ഗോശാലയിലേക്കു തന്നെ ബലം പ്രയോഗിച്ച് കടത്തിക്കൊണ്ടുപോകുകയും ലൈംഗികമായി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയുയം ചെയ്തതായി പശു കച്ചവടക്കാരന്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ അറിയിച്ചു. കുമാറും സംഘവും തന്റെ വായില്‍ മൂത്രമൊഴിച്ചെന്നും ഇയാള്‍ പറയുന്നു.
രാജ്യത്തിലെ ഏറ്റവും വലിയ ഗുണ്ട എന്നറിയപ്പെടുന്നതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞതിലൂടെ കുമാര്‍ നേരത്തെ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. പശുക്കളെ സംരക്ഷിക്കുന്ന കാര്യത്തില്‍ അധികൃതര്‍ വേണ്ട ശ്രദ്ധചെലുത്താത്തതാണ് താന്‍ നിയമം കയ്യിലെടുക്കാന്‍ കാരണമെന്നു പറഞ്ഞ് അദ്ദേഹം തന്റെ അതിക്രമങ്ങളെ ന്യായീകരിക്കുകയും ചെയ്തിരുന്നു.
Post a Comment
0 Comments