തളങ്കര (www.evisionnews.in): ബാങ്കോട് സിരാമിക്‌സ് സ്‌നേഹ തീരം റെസിഡന്റ് അസോസിയേഷന്‍ പരിധിയില്‍ റോഡപകടങ്ങല്‍ കുറക്കുന്നതിന്റെ ഭാഗമായി വളവുകളില്‍ ആന്റി ആക്‌സിഡന്റ് മിററുകള്‍ സ്ഥാപിക്കുന്നു.
ഡ്രൈവര്‍മാരുടെ അമിത വേഗതയും അശ്രദ്ധയും ഇടുങ്ങിയ വളവുകളില്‍ അപകടങ്ങള്‍ പതിവാകുന്നതിനാലാണ് റോഡ് സേഫ്റ്റി ആചരണത്തിന്റെ ഭാഗമായി മിററുകള്‍ സ്ഥാപിക്കുന്നത്. ഇത്തരം മിററുകള്‍ വളവുകളില്‍ സ്ഥാപിച്ചാല്‍ എല്ലാ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പരസ്പരം കാണാന്‍ പറ്റുന്നു. ഇത് മൂലം റോഡപകടങ്ങള്‍ കുറക്കാന്‍ സാധിക്കും. റെസിഡന്‍സ് അസോസിയേഷനിലെ അംഗങ്ങള്‍ക്ക് ട്രാഫിക് ബോധവത്കരണവും നടത്തി.
അസോസിയേഷന്‍ പ്രസിഡണ്ട് കെ.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷാഫി എ. നെല്ലിക്കുന്ന്, ട്രഷറര്‍ എസ്.എസ് ഹംസ, ഉമൈര്‍ ബാങ്കോട്. യൂസുഫ്, ഷഫീഖ് ചെങ്കള, പി.കെ ബഷീര്‍, ഫവാസ് മോട്ടു, താജുദ്ദീന്‍, ഫയാസ്, ഷംസീര്‍, ജാസിം, സയീദ്, യാസിര്‍, ഷക്കീല്‍, ബാസില്‍ പ്രസംഗിച്ചു.
Keywords: Kasaragod-news-thalangara-associate-accident-inaguration
Post a Comment
0 Comments