അജാനൂര്‍ (www.evisionnews.in): പില്ലറുകള്‍ ദ്രവിച്ച് ഏതു സമയവും നിലപൊത്താവുന്ന വാട്ടര്‍ ടാങ്ക് പരിസരവാസികള്‍ക്ക് ദുരന്തഭീഷണി ഉയര്‍ത്തുന്നു. മാവുങ്കാല്‍ ടൗണിന് സമീപമാണ് ദുരന്തം കാത്തുകഴിയുന്ന പഞ്ചായത്തിന്റെ വാട്ടര്‍ ടാങ്ക്. വര്‍ഷങ്ങളായി ഈ ടാങ്കില്‍ നിന്ന് ജലവിതരണമില്ല. അജാനൂര്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ വാട്ടര്‍ ടാങ്ക് പൊളിച്ചുനീക്കണമെന്ന് ഏറെ നാളായി നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. പക്ഷേ ജനങ്ങളുടെ ആവശ്യം പഞ്ചായത്ത് പരിഗണിക്കുന്നില്ല. നിരവധി വാഹനങ്ങളും കാല്‍നടയാത്രക്കാരും സഞ്ചരിക്കുന്ന റോഡിനോട് ചേര്‍ന്നാണ് ദുരന്തം കാത്തുകഴിയുന്ന വാട്ടര്‍ ടാങ്ക്. സമീപത്തെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ടാങ്ക് ഭീഷണിയായിട്ടുണ്ട്. ഒരു ദുരന്തത്തിന് കാതോര്‍ക്കും മുമ്പ് ടാങ്ക് പൊളിച്ചുമാറ്റി ജീവന് സംരക്ഷണം ഉറപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post a Comment
0 Comments