അജാനൂര്‍ (www.evisionnews.in): മുസ്ലിം യൂത്ത് അജാനൂര്‍ പഞ്ചായത്ത് സംഘടിപ്പിക്കുന്ന യൂത്ത് ലീഗ് സമ്മേളനം 29ന് വാണിയമ്പാറ ജംഗ്ഷനില്‍ നടക്കും. തെക്കേപ്പുറം ലീഗ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് നൗഷാദ് കൊത്തിക്കാല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വണ്‍ഫോര്‍ അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം എല്ലാ ശാഖകളിലും വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കാനും പഞ്ചായത്ത് തലത്തില്‍ വാഹന പ്രചാരണ ജാഥ നടത്താനും തീരുമാനിച്ചു. മുഹമ്മദ് അലി പീടികയില്‍, യു.വി ഇല്യാസ്, അഷ്റഫ് ചോട്ടാ, മഷൂദ്, ഇഖ്ബാല്‍ വെള്ളിക്കോത്ത്, എം.പി നൗഷാദ് സംസാരിച്ചു.
Post a Comment
0 Comments