കൊച്ചി (www.evisionnews.in): ലഗേജില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ ബോംബെന്ന് എയര്‍പോര്‍ട്ട് ജീവനക്കാരിയോട് തട്ടിവിട്ട യാത്രക്കാരന്‍ പുലിവാല് പിടിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എയര്‍ ഏഷ്യ വിമാനത്തില്‍ ക്വാലലംപുരിലേക്ക് പോകാനെത്തിയ കോലഞ്ചേരി സ്വദേശി കൃഷ്ണകുമാറാണ് എയര്‍പോര്‍ട്ട് സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായത്. അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ ലഗേജ് കൈവശമുണ്ടായിരുന്ന കൃഷ്ണകുമാറിനോട് അധിക ലഗേജ് ഒഴിവാക്കണമെന്ന് എയര്‍പോര്‍ട്ട് ജീവനക്കാരി നിര്‍ദേശിച്ചപ്പോഴാണ് ദേഷ്യം സഹിക്കാനാകാതെ ബാഗില്‍ ബോംബാണെന്ന് പറഞ്ഞത്. ഇത് കേട്ട ഉടനെ വിമാന ജീവനക്കാരി സുരക്ഷാ വിഭാഗത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യാത്ര ചെയ്യാന്‍ അനുവദിക്കാതെ നെടുമ്പാശ്ശേരി പോലീസിനു കൈമാറിയ ഇയാളെ പിന്നീട് കേസെടുത്ത് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
ലഗേജില്‍ എന്താണെന്ന് ചോദിച്ച വിമാന ജീവനക്കാരിയോട് ബോംബെന്ന് താമാശയായി പറഞ്ഞ യാത്രക്കാരന്‍ പുലിവാല് പിടിച്ചു
11:44:00
0
കൊച്ചി (www.evisionnews.in): ലഗേജില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ ബോംബെന്ന് എയര്‍പോര്‍ട്ട് ജീവനക്കാരിയോട് തട്ടിവിട്ട യാത്രക്കാരന്‍ പുലിവാല് പിടിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എയര്‍ ഏഷ്യ വിമാനത്തില്‍ ക്വാലലംപുരിലേക്ക് പോകാനെത്തിയ കോലഞ്ചേരി സ്വദേശി കൃഷ്ണകുമാറാണ് എയര്‍പോര്‍ട്ട് സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായത്. അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ ലഗേജ് കൈവശമുണ്ടായിരുന്ന കൃഷ്ണകുമാറിനോട് അധിക ലഗേജ് ഒഴിവാക്കണമെന്ന് എയര്‍പോര്‍ട്ട് ജീവനക്കാരി നിര്‍ദേശിച്ചപ്പോഴാണ് ദേഷ്യം സഹിക്കാനാകാതെ ബാഗില്‍ ബോംബാണെന്ന് പറഞ്ഞത്. ഇത് കേട്ട ഉടനെ വിമാന ജീവനക്കാരി സുരക്ഷാ വിഭാഗത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യാത്ര ചെയ്യാന്‍ അനുവദിക്കാതെ നെടുമ്പാശ്ശേരി പോലീസിനു കൈമാറിയ ഇയാളെ പിന്നീട് കേസെടുത്ത് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
Post a Comment
0 Comments