കോഴിക്കോട് (www.evisionnews.in): കരിപ്പൂര്‍ വിമാത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നത് അട്ടിമറിക്കാന്‍ രഹസ്യ നീക്കങ്ങള്‍ നടന്നതായി ആരോപണം. റണ്‍വേ റീകാര്‍പ്പറ്റിംഗിന്റെ തേര്‍ഡ് ലെയര്‍ പൂര്‍ത്തിയായാല്‍ വലിയ വിമാനങ്ങള്‍ ഇറക്കാനാകുമെന്നിരിക്കെ തേര്‍ഡ് ലെയര്‍ പൂര്‍ത്തിയാക്കി മാസങ്ങള്‍ പിന്നിട്ടിട്ടും പുതിയ കാരണങ്ങള്‍ പറഞ്ഞ് വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റി തടസം നില്‍ക്കുകയാണെന്നാണ് വിവരം.
2016 ജൂണില്‍ പൂര്‍ത്തിയാക്കാന്‍ പദ്ധതിയിട്ട തേര്‍ഡ് ലെയര്‍ ഫെബ്രുവരിയില്‍ തന്നെ പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് മൂന്ന് പ്രമുഖ വിമാന കമ്പനികള്‍ സുരക്ഷാ പരിശോധനയും നടത്തി. സര്‍വ്വീസ് ആരംഭിക്കാനുള്ള ബുക്കിംഗും ആരംഭിച്ചിരുന്നു. എന്നാല്‍ പല സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് എല്ലാം അട്ടിമറിക്കപ്പെടുകയായിരുന്നു. ഇതിന് പിന്നില്‍ ദുരൂഹതയുള്ളതായാണ് കാലിക്കറ്റ് ഡെവലപ്പ്മെന്റ് കൗണ്‍സിലടക്കമുള്ള സംഘടനകളുടെ ആരോപണം.
മാത്രമല്ല നിലവില്‍ കരിപ്പൂരിനേക്കാള്‍ റണ്‍വേയ്ക്കു നീളം കുറവുള്ള ലഖ്നൗ അടക്കമുള്ള വിമാനത്താവളങ്ങളില്‍ നിന്നും സര്‍വ്വീസ് നടത്താന്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതിയുമുണ്ട്. 2850 മീറ്ററാണ് കരിപ്പൂരിലെ റണ്‍വേയുടെ നീളം. ഇത് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞു. അതിനിടയിലാണ് റണ്‍വേയുടെ വീതി 150 മീറ്ററില്‍ നിന്ന് 300 ആക്കണമെന്ന് പുതിയ ആവശ്യവുമായുള്ള എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഇടപെടല്‍.
Post a Comment
0 Comments