വിദ്യാനഗര്‍ (www.evisionnews.in): വിദ്യാനഗര്‍ ബി.സി റോഡ് ജംഗ്ഷനില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. മറിയാസ് കടയുടമ നാന്മാര്‍മൂലയിലെ മുഹമ്മദലിയുടെ മകന്‍ ഫര്‍ഹാ (19)നാണ് മരിച്ചത്. മംഗളൂരു ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെയായിരുന്നു അന്ത്യം.
വ്യാഴാഴ്ച രാവിലെ 6.30 മണിയോടെ ബിസി റോഡിലാണ് അപകടമുണ്ടായത്. കെ.എല്‍ 14 എല്‍ 757 കാറും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍ 8 ബി.ജെ 2160 ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഫര്‍ഹാനാണ് കാര്‍ ഓടിച്ചിരുന്നത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന മാതാവ് ഫരീദ (37)ക്കും പരിക്കേറ്റിരുന്നു. ഇവരെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സഹോദരങ്ങള്‍: അഫീദ, അഫ്ര.
Keywords: Kasaragod-vidyanagar-accident-nainmarmoola-bc-road-died-man
Post a Comment
0 Comments