കോഴിക്കോട് :(www.evisionnews.in) നാദാപുരം തൂണേരിയില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിലെ കോടതി വെറുതെവിട്ട മുസ്ലിം ലീഗ് പ്രവര്ത്തകന് വെട്ടേറ്റുമരിച്ചു. തൂണേരി ഷിബിന്‍ വധക്കേസിലെ പ്രതി നാദാപുരം താഴെകുനിയില്‍ കാളിയറമ്പത്ത് അസ്ലമാ (20) ണ് വെള്ളിയാഴ്ച രാത്രി കൊല്ലപ്പെട്ടത്.
വടകരയില്‍ നിന്നും നാദാപുരത്തേക്കുള്ള ഒരു ബൈക്കില്‍ സഞ്ചരിക്കവെ പുറകെ ബൈക്കിലെത്തിയ സംഘം കക്കംവെള്ളിയില്‍ നിന്നും വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഷിബിന്‍ വധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂണിലായിരുന്നു 17 പേരെ മാറാട് പ്രത്യേക കോടതി വെറുതെ വിട്ടത്. ഇതിലെ മൂന്നാംപ്രതിയാണ് ഇന്ന് വെട്ടേറ്റ അസ്ലം. എന്നാല്‍ ആരാണ് വെട്ടിയത് എന്നതിനെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.
Post a Comment
0 Comments