കാസര്‍കോട്:(www.evisionnews.in) സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് നവഭാരത് സയന്‍സ് കോളേജ് സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റ് 13 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വ്യാപാരിഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കാസര്‍കോട് തീരദേശ പോലീസ് സി.ഐ. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ജനശ്രീ മിഷന്‍ ജില്ലാ ചെയര്‍മാന്‍ നീലകണ്ഠന്‍ മുഖ്യാതിഥിയായിരിക്കും.കോളേജ് എം.ഡി. കെ.എം. സഫ്‌വാന്‍ കുന്നില്‍, രാധാകൃഷ്ണന്‍, കെ. ഖാലിദ് തുടങ്ങിയവര്‍ സംബന്ധിക്കും. ദേശഭക്തിഗാനം, ഓപ്പണ്‍ ക്വിസ്സ്, പ്രസംഗ മത്സരം, തുടങ്ങിയ എട്ടോളം മത്സര ഇനങ്ങള്‍ നടക്കും.
keywords : navabarath-science-college-freedom-fest
Post a Comment
0 Comments