ഉപ്പള(www.evisionnews.in): സമവായ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച നടന്ന മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് കൗണ്‍സിലിന്റെ പുതിയ സാരഥികളെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തു. സമവായ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് 165 അംഗ കൗണ്‍സിലേക്ക് വോട്ടെടുപ്പ് വേണ്ടിവന്നത്. ഉപ്പള സി എച്ച് സൗധത്തില്‍ നടന്ന കൗണ്‍സിലില്‍ 159 പേര്‍ പങ്കെടുത്തു. പ്രസിഡണ്ടായി സൈഫുള്ള തങ്ങളെ(ഉദ്യാവര്‍)യും ജന.സെക്രട്ടറിയായി ഗോള്‍ഡന്‍ അബ്ദുള്‍ റഹ്മാനെയും ട്രഷററായി മുസ്തഫ ഒളമുഗറിനെയും തിരഞ്ഞെടുത്തു. ഉമ്മര്‍ ബൈക്കിമൂല, ടി ബി ഖാദര്‍ (വൈസ് പ്രസിഡണ്ടുമാര്‍), ജോ.സെക്രട്ടറിമാരായി റഫീക്ക് കണ്ണൂര്‍, റസാക്ക് അച്ചക്കര, ബഷീര്‍ മൊഗര്‍ എന്നിവരെയും തിരഞ്ഞെടുത്തു.
ഗോള്‍ഡന്‍ അബ്ദുള്‍ റഹ്മാന്‍ സെക്രട്ടറിയായും അസീസ് കളത്തൂരിനെ ജനറല്‍ സെക്രട്ടറിയായും സൈഫുള്ള തങ്ങളെ ട്രഷററായും അവരോധിക്കാനുള്ള നീക്കത്തിനെതിരെ നടത്തിയ ശ്രമങ്ങളാണ് സമവായത്തില്‍ പാരാജയപ്പെട്ടത്. നാസിര്‍ ചായിന്റടി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സൈഫുള്ള തങ്ങള്‍ മുന്‍ മണ്ഡലം ജോയിന്റ് സെക്രട്ടറിയും ജില്ലാ കൗണ്‍സില്‍ മെമ്പറുമാണ്. ജന. സെക്രട്ടറി ഗോള്‍ഡന്‍ അബ്ദുറഹ്മാന്‍ നിയമ വിദ്യാര്‍ത്ഥിയും ബ്ലോക്ക് പഞ്ചായത്തംഗവുമാണ്. എം എസ് എഫ് ജില്ലാ ട്രഷററായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Keywords:Uppala-kasaragod-MYL-Council-Election-Manjeswar
Post a Comment
0 Comments