കാഞ്ഞങ്ങാട് (www.evisionnews.in) : ടെമ്പോ ട്രാവലറിന് മുകളില്‍ സൂക്ഷിച്ച ജനറേറ്ററില്‍ ഇന്ധനം നിറക്കുന്നതിനിടയില്‍ ജനറേറ്ററിന് തീ പിടിച്ചു. മാവുങ്കാല്‍ പെട്രോള്‍ പമ്പില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഓാണപരിപാടികള്‍ ചിത്രീകരിക്കാന്‍ കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഫ്‌ളവേഴ്‌സ് ടി.വി ചാനലിന്റെ വാഹനത്തിന് മുകളില്‍ വെച്ചിരുന്ന ജനറേറ്ററിനാണ് അഗ്‌നിബാധയുണ്ടായത്.
ജനറേറ്ററില്‍ ഇന്ധനം നിറക്കുന്നതിനിടയില്‍ തീപ്പൊരി പടര്‍ന്നാണ് അഗ്നിബാധയുണ്ടായത്.ഇത് ശ്രദ്ധയില്‍പ്പെട്ട പമ്പ് ജീവനക്കാര്‍ വാഹനം പുറത്തേക്കെടുത്ത് മാറ്റുകയായിരുന്നു. ജനറേറ്ററില്‍ അഗ്‌നിനാളങ്ങള്‍ ഉയരുന്നത് കണ്ട റിക്ഷാ ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് ട്രാവലറിന് മുകളില്‍ നിന്നും ജനറേറ്റര്‍ പുറത്തെടുത്ത് റോഡരികത്തെ വെള്ളക്കെട്ടിലേക്ക് തള്ളി. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും നാട്ടുകാര്‍ തീ അണച്ചിരുന്നു.
ഫല്‍വേഴ്‌സ് ചാനല്‍ ഓണത്തിന് പരിപാടി അവതരിപ്പിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഷൂട്ടിംഗ് നടത്തുന്നുണ്ട്. ഇന്ന് കാസര്‍കോട് കോളേജില്‍ ഷൂട്ടിംഗ് നടത്താനാണ് വ്യാഴാഴ്ച വൈകിട്ട് ഫ്‌ളവേഴ്‌സ് ജീവനക്കാര്‍ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടത്.
Keywords: Colors-chanel-traveler-
Post a Comment
0 Comments