കുമ്പള (www.evisionnews.in) : വേഷംമാറി എത്തിയ എക്‌സൈസ് സംഘത്തിന്റെ പിടിയിലായ കൊലക്കേസ് പ്രതിയില്‍ നിന്ന് കണ്ടെടുത്തത് രണ്ടുകിലോ കഞ്ചാവ്. ഉപ്പള പത്വാടി ബിലാല്‍ മന്‍സിലില്‍ ഇബ്രാഹിം എന്ന ഉമ്പു (49)വിനെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയോടെയാണ് എക്‌സൈസ് സംഘം പ്രതിയുടെ വീട്ടിലെത്തിയത്.
രണ്ടര വര്‍ഷം മുമ്പ് സുള്ള്യയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ആറാം പ്രതിയാണ് അറസ്റ്റിലായ ഇബ്രാഹിം എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ജയകുമാറിന്റെ നേതൃത്വത്തില്‍ എക്‌സൈസ് സംഘം വേഷം മാറി പ്രതിയുടെ വീട്ടിലെത്തിയത്. എന്നാല്‍ എക്‌സൈസ് സംഘത്തെ തിരിച്ചറിഞ്ഞ പ്രതി ഉടന്‍ തന്നെ കഞ്ചാവുമായി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്നു പിടിച്ചു.
മംഗളൂരുവിലെ രാജു എന്നയാളില്‍ നിന്നും വാങ്ങിയതാണ് കഞ്ചാവ് എന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് ചില്ലറ വില്‍പ്പന നടത്തുകയാണ് ലക്ഷ്യമെന്നും പ്രതി മൊഴി നല്‍കിയതായി എക്‌സൈസ് അറിയിച്ചു.
അന്വേഷണ സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.വി.ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.സുരേശന്‍, ശ്രീനിവാസന്‍, എം.വി.സജിത്, കെ.രാമ എന്നിവരും ഉണ്ടായിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് ഒഴുകുകയാണ്. ഒരാഴ്ചക്കുള്ളില്‍ തന്നെ അഞ്ചോളം കഞ്ചാവ് കടത്ത് കേസുകളാണ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.സ്‌കൂട്ടറില്‍ കടത്തിയ 1.750 കിലോ കഞ്ചാവുമായി വിദ്യാനഗര്‍ കോപ്പയിലെ പെയിന്റിംഗ് തൊഴിലാളി പി.യു.റിനാസി(35)നെ ഇന്നലെ കാസര്‍കോട് സി.ഐ അബ്ദുള്‍ റഹീമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.
Keywords: Khanja-Arrest-murder-accused
Post a Comment
0 Comments