ഉഡുപ്പി (www.evisionnews.in) : കോടീശ്വരനും ഉഡുപ്പിയിലെ ദുര്‍ഗ്ഗ ഇന്റര്‍നാഷണല്‍ ഹോട്ടല്‍ ഉടമയുമായ ഭാസകര്‍ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഭാര്യ രാജേശ്വരിയുടെയും, മകന്‍ നവനീതിന്റെയും കൂസലില്ലാത്ത പെരുമാറ്റം കണ്ട് കേസന്വേഷണ ഉദ്യോഗസ്ഥര്‍ പോലും അമ്പരക്കുന്നു. കൊലക്ക് ശേഷം പിടിയിലായ അമ്മയും മകനും ഇതെല്ലാം നിസ്സാരവല്‍ക്കരിക്കുന്ന നിലയിലാണ് പോലീസിനോട് പെരുമാറിയത്.
ഭാസ്‌കര്‍ ഷെട്ടിയുടെ മൃതദേഹം ചുട്ടുകരിച്ച് ചാരമാക്കിയ കാര്‍ക്കളയിലെ കേസിലെ പ്രതിയായ നിരഞ്ജന ഭട്ടിന്റെ വീട്ടിലെ ഹോമകുണ്ഡത്തിനടുത്ത് വെച്ച് നവനീത് പോലീസിനോട് പറഞ്ഞത് 'ഒരു ശവം എത്തിച്ച് തരൂ... ചുട്ട് ചാമ്പലാക്കി കാണിച്ച് തരാം.. ' എന്നായിരുന്നു. ഇത് കേട്ട് പോലീസ് ശരിക്കും അമ്പരക്കുകയായിരുന്നു.
രജേശ്വരി പൂജാരിയായ നിരഞ്ജന ഭട്ടുമായി വഴിവിട്ട് ബന്ധം സ്ഥാപിച്ചതോടെയാണ് ഭാസ്‌കര്‍ ഷെട്ടിയുമായി കുടുംബം അകലുന്നത്. ഭട്ടുമായുള്ള ഭാര്യയുടെ അവിഹിത ബന്ധം ഭാസ്‌കര്‍ ഷെട്ടിക്കുമറിയാമായിരുന്നു. ഇതേ ചൊല്ലി വീട്ടില്‍ കലഹവും നടന്നിരുന്നു. 500 കോടിയോളം രൂപയുടെ ആസ്തിയുടെ ഉടമയാണ് ഭാസ്‌കര്‍ ഷെട്ടി. സൗദിയില്‍ നിരവധി ഷോപ്പിംഗ് മാളുകളുടെ ഉടമകൂടിയായിരുന്നു. ഈ സ്വത്താകെ അടിച്ചു മാറ്റാനാണ് രാജേശ്വരിയും കാമുകനും മകനും ചേര്‍ന്ന് കരുക്കള്‍ നീക്കിയത്. ഈ നീക്കങ്ങളുടെ ഒരു ഭാഗം മാത്രമായിരുന്നു കൊലപാതകം. പക്ഷേ നിരഞ്ജന ഭട്ടിന്റെ നേതൃത്വത്തില്‍ നടന്ന തന്ത്രവും മന്ത്രവുമെല്ലാം ഒറ്റ രാത്രി കൊണ്ട് കത്തി അമരുകയായിരുന്നു.
keywords: Karnataka-Udupi-Hotelier-Bhaskar-Shetty-Murder-Wife-Son-Held
Post a Comment
0 Comments