കാസര്‍കോട്.(www.evisionnews.in)യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് യുവാക്കളുടെ തീരോധാനവും നാടിന്റെ ആശങ്കകളും എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ യൂത്ത് ലീഗ് ദേശീയ കണ്‍വീനര്‍ പി.കെ.ഫിറോസ് ഉദ്ഘാടനം ചെയ്തു സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി അഷ്‌റഫ് എടനീര്‍ സ്വാഗതം പറഞ്ഞു. ഐ.എസ്.എം കേരള പ്രസിഡണ്ട് അബ്ദുല്‍ മജീദ് സ്വലാഹി, എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ.വൈസ് പ്രസിഡണ്ട് ഫസലുറഹ്മാന്‍ കാശ്ഫി, യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി മെമ്പര്‍ അസ്‌ലം പടന്ന, ജില്ലാ സെക്രട്ടറി ടി.എസ് നജീബ് പ്രസംഗിച്ചു.
ജില്ലയുടെ പിന്നോക്കാവസ്ഥ എന്ത് കൊണ്ട് എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ, അഡ്വ: സി.കെ ശ്രീധരന്‍, അഡ്വ: വി.സുരേഷ് ബാബു, എ.ജി.സി ബഷീര്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍ പ്രസംഗിച്ചു.
യൂത്ത് ലീഗ് പഴയ നേതാക്കളുടെ കൂട്ടായ്മ മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു യുസുഫ് ഉളുവാര്‍, മമ്മു ചാല പ്രസംഗിച്ചു.
വിവിധ സെഷനുകളില്‍ കെ.ഇ.എ ബക്കര്‍, എ.എ ജലീല്‍, ബഷീര്‍ പളളംങ്കോട്, ഇ.അബൂബക്കര്‍ ,എസ്.പി സലാഹുദ്ദീന്‍, ഹാഷിം അരിയില്‍, റഷീദ് ഹാജി കല്ലിങ്കാല്‍ സംബന്ധിച്ചു.
keywords : ythg-slg-scmnff-smnr
Post a Comment
0 Comments