കാസര്‍കോട് (www.evisionnews.in) : കര്‍ണ്ണാടക പൊതുമരാമത്ത് വകുപ്പില്‍ എഞ്ചിനീയറായ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി മംഗഌരുവിലെ ഫഌറ്റില്‍ ഹൃദയാഘാതം മൂലം മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ടൗണിലെ പരേതനായ എഞ്ചിനീയര്‍ പി എ ഷാഫിയുടെ മകന്‍ അന്‍സാര്‍ എന്ന മമ്മൂട്ടി (43) യാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഫഌറ്റില്‍ ഹൃദയാഘാതം ഉണ്ടായ ഉടന്‍ മുഹമ്മദ് അന്‍സാറിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വെള്ളിയാഴ്ച രാവിലെ മൊഗ്രാല്‍ പുത്തൂര്‍ ടൗണ്‍ ജുമാമസ്ജിദ് അങ്കണത്തില്‍ സംസ്‌ക്കരിച്ചു.
ബീഫാത്തിമയാണ് മാതാവ്. മറിയംനവാര്‍ ഭാര്യയും അബ്ദുള്ള ഷാഫി മകനും ആമിന മുഷീറ സിത്തു കദീജ മുംതാസ്, യാസ്മിന്‍ സഹോദരങ്ങളുമാണ്.
Keywords: Mogral-puthur-youth-engineer-dead
Post a Comment
0 Comments