മഞ്ചേശ്വരം (www.evisionnews.in) : കിദംപാടിയില്‍ നിന്ന് പശുവിനെ മോഷ്ടിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പശുവിനെ കടത്താനുപയോഗിച്ച പിക്കപ്പ് വാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പാവൂര്‍ മൂടിമാറിലെ അരുണ്‍ ഡിസൂസ(30), മഞ്ചേശ്വരം ദൗഡുഗോളിയിലെ ജോക്കി ഡിസൂസ(42), ആല്‍വിന്‍ ഡിസൂസ (48) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ മുമ്പും പശു മോഷണക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. മൂന്ന് ദിവസം മുമ്പ് രാത്രി നേരത്ത് കിദംപാടിയില്‍ പശുവുമായി പിക്കപ്പ് വാനില്‍ കണ്ട സംഘത്തെ നാട്ടുകാര്‍ വളഞ്ഞുവെക്കുകയായിരുന്നു. അതിനിടെ ഒരാള്‍ ഓടിരക്ഷപ്പെട്ടു. മൂന്ന് പേരെ പിടികൂടി പൊലീസില്‍ വിവരമറിയിച്ചു. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി മൂന്നംഗ സംഘത്തെയും പിക്കപ്പ് വാനിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കിദംപാടിയില്‍ നിന്ന് മോഷ്ടിച്ച പശുവാണെന്ന് പ്രതികള്‍ മൊഴി നല്‍കി.
Keywords: Manjeshwar-news-cow-theft-2-arest
Post a Comment
0 Comments