മഞ്ചേശ്വരം (www.evisionnews.in) : കിദംപാടിയില്‍ നിന്ന് പശുവിനെ മോഷ്ടിച്ച കേസില്‍ ദൗഡുഗോളിയിലെ ആനന്ദ ഡിസൂസ(42), ബായാറിലെ പത്മനാഭ (38) എന്നിവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. ഈ കേസില്‍ നേരത്തെ പിടിയിലാ പാവൂര്‍ മുടിമാറിലെ അരുണ്‍ ഡീസൂസ (30), ദൗഡുഗോളിയിലെ ജോക്കി ഡിസൂസ (42), ആല്‍വിന്‍ ഡിസൂസ (48) എന്നിവരും റിമാണ്ടിലാണ്. ഉപ്പള, മഞ്ചേശ്വരം ഭാഗങ്ങളിലെ കന്നുകാലി മോഷണത്തിന് പിന്നില്‍ ഇതേ സംഘമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് ചോദ്യം ചെയ്യുന്നതിന് പ്രതികളെ കസ്റ്റഡിയില്‍ വിട്ട് കിട്ടാന്‍ പൊലീസ് ആവശ്യപ്പെടും.
Keywords: Cow-theft-2-also-remanded
Post a Comment
0 Comments