കാസര്‍കോട് .(www.evisionnews.in)സെപ്തംബര്‍ രണ്ടിന്റെ ദേശീയ പണിമുടക്കിന്റെ പ്രചാരണാര്‍ഥം സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ വാഹനജാഥ പ്രയാണം തുടങ്ങി. മംഗല്‍പാടിയില്‍ പി കെ സതീഷ് ഉദ്ഘാടനം ചെയ്തു. അഹമ്മദ് ഹുസൈന്‍ അധ്യക്ഷനായി. ചന്ദ്രശേഖര സ്വാഗതം പറഞ്ഞു. കുമ്പള, ബദിയടുക്ക, മുള്ളേരിയ, ബോവിക്കാനം, സിവില്‍സ്‌റ്റേഷന്‍ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ ലീഡര്‍ പി കെ സതീഷ്, മാനേജര്‍ കെ നരേഷ്‌കുമാര്‍, കെ രാഘവന്‍, എ പവിത്രന്‍, ടി പി ഉഷ, ഭുവനചന്ദ്രന്‍, വി ചന്ദ്രന്‍, വി സി മാത്യു, കെ ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. ശശിധരന്‍, ജഗദീശന്‍, എ കെ സദാനന്ദ, സി ജനാര്‍ദനന്‍, കെ വി രമേശന്‍, സി ശാന്തകുമാരി എന്നിവര്‍ അധ്യക്ഷത വഹിച്ചു. കൃഷ്ണന്‍ നമ്പൂതിരി, എന്‍ പി കുഞ്ഞികൃഷ്ണന്‍, ചന്തുനായര്‍, മണികണ്ഠന്‍, അശോക്കുമാര്‍, സി ജനാര്‍ദനന്‍ എന്നിവര്‍ സ്വാഗതം പറഞ്ഞു.
ശനിയാഴ്ച രാവിലെ 9.30ന് പരപ്പയില്‍ നിന്നാരംഭിച്ച് വെള്ളരിക്കുണ്ട്, ചീമേനി, ചെറുവത്തൂര്‍, നീലേശ്വരം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ സമാപിക്കും.
Post a Comment
0 Comments