ബോവിക്കാനം (www.evisionnews.in) : 12 ടണ്‍ മണല്‍ കയറ്റി എത്തിയ ലോറിയുമായി ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു. കന്യാകുമാരി സ്വദേശി ഫ്രാന്‍സിസി(27)നെയാണ് ആദൂര്‍ സി ഐ സിബിതോമസ് ശനിയാഴ്ച രാത്രി പൊവ്വല്‍, എട്ടാംമൈയില്‍ പിടികൂടിയത്. ഉള്‍പ്രദേശത്ത് ലോറി എത്തിച്ച് അവിടെ നിന്നു ചെറിയ വാഹനങ്ങളിലേയ്ക്കു മാറ്റിയാണ് പൂഴി വിതരണം ചെയ്തിരുന്നതെന്നു പൊലീസ് പറഞ്ഞു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന മണല്‍ കടത്തു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നു സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് സി ഐയുടെ നേതൃത്വത്തില്‍ പൊലീസ് രാത്രികാല വാഹന പരിശോധന ആരംഭിച്ചത്.
കസ്റ്റഡിയിലെടുത്ത ലോറി ആദൂരില്‍ എത്തിച്ച് പൊലീസ് സ്റ്റേഷന്‍ വളപ്പിലേയ്ക്കു കയറ്റാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. ലോറിയുടെ നീളക്കൂടുതല്‍ കാരണം റോഡില്‍ നിന്നു സ്റ്റേഷന്‍ വളപ്പിലേക്ക് കയറ്റാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് ലോറി രാത്രി തന്നെ കാസര്‍കോട് എ ആര്‍ ക്യാമ്പിലേയ്ക്കു മാറ്റി ജില്ലയില്‍ ആദ്യമായാണ് ഇത്രയും വലിപ്പത്തിലുള്ള ലോറി മണല്‍ കടത്തിനിടെ പിടിയിലായത്.
Keywords: police-arrested-lorry-sand-bocikanam
Post a Comment
0 Comments