കാസര്‍കോട്: (www.evisionnews.in) എന്‍ഡോസള്‍ഫാന്‍ സെല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിര്‍ജീവമാക്കിയെന്നും ഇടത് സര്‍ക്കാര്‍ നടപടി ദുരിതബാധിരോടുള്ള വഞ്ചനയാണെന്നും യു.ഡി.എഫ് ജില്ലാ ലെയ്‌സണ്‍ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
യുഡിഎഫ് ഭരണകാലത്താണ് ജില്ലയുടെ ചുമതലയുള്ള മന്ത്രി അധ്യക്ഷനായി സെല്‍ രൂപീകരിച്ചത് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരിതങ്ങള്‍ യഥാസമയം മനസ്സിലാക്കാനും അവരുടെ പുനരധിവാസത്തിനൊരുക്കിയ സംവിധാനങ്ങളെ കുറിച്ച് ജാഗ്രതാ പൂര്‍ണ്ണമായ വിലയിരുത്തല്‍ നടത്തുന്നതിനുമായിരുന്നു. എല്ലാ മാസവും യോഗം ചേര്‍ന്ന് സന്ദര്‍ഭോചിതമായ ഇടപെടലുകള്‍ നടത്തി ആശാവഹമായ നിരവധി പദ്ധതികള്‍ക്ക് രൂപം നല്‍കാനും പ്രാവര്‍ത്തികമാക്കാനും സെല്ലിന് കഴിഞ്ഞിരുന്നു. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ മരണമണി മുഴങ്ങിയിരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
ജില്ലക്കാരനായ മന്ത്രി കൂടുതല്‍ ദിവസങ്ങളില്‍ തലങ്ങും വിലങ്ങും കാസര്‍കോട് യാത്ര ചെയ്യുന്നുണ്ടെങ്കിലും എന്‍ഡോസള്‍ഫാന്‍ ഇരകളെ ഓര്‍ക്കാന്‍ സമയം കണ്ടെത്തുകയോ സെല്‍ യോഗം വിളിച്ചു ചേര്‍ക്കാന്‍ തയ്യാറാവുകയോ ചെയ്തിട്ടില്ലെന്നും, സ്ഥാനത്തും അസ്ഥാനത്തും യുഡിഎഫിനെ ഈ വിഷയത്തില്‍ വിമര്‍ശിച്ചിവരുടെ നിസ്സംഗത ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കുന്ന ഒരു ജനതയോടുള്ള കൊടും ക്രൂരതയാണെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
കോടിക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കി യുഡിഎഫ് എന്‍ഡോസള്‍ഫാന്‍ ഇരകളോടൊപ്പം നിന്നപ്പോള്‍ എല്‍.ഡി.എഫ് ഈ ഹതഭാഗ്യരെ വിസ്മൃതകോടിയില്‍ തള്ളിയിരിക്കുകയാണ്. യു.ഡി.എഫ് ഭരണകാലത്ത് ഉറഞ്ഞു തുള്ളിയ സാംസ്‌കാരിക നായകന്‍മാരും സമരസമിതി നേതാക്കളും ഇപ്പോള്‍ സുഖസുഷുപ്തിയിലായത് ദൗര്‍ഭാഗ്യകരമാണെന്നും യോഗം കുറ്റപ്പെടുത്തി. എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം വിളിച്ചു ചേര്‍ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി. ഗംഗാധരന്‍ നായര്‍ സ്വാഗതം പറഞ്ഞു. സി.ടി അഹമ്മദലി, സി.കെ ശ്രീധരന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കെ. നീലകണ്ഠന്‍, എ. അബ്ദുല്‍ റഹ്മാന്‍, വി. കമ്മാരന്‍, പി. കോരന്‍ മാസ്റ്റര്‍, പി.എ അഷറഫലി, കല്ലട്ര മാഹിന്‍ ഹാജി, പി.സി രാജേന്ദ്രന്‍, അബ്രഹാം. എസ്. തോണാക്കര, കരിവെളളൂര്‍ വിജയന്‍, അഡ്വക്കേറ്റ് എ. ഗോവിന്ദന്‍ നായര്‍, ഹരീഷ് നമ്പ്യാര്‍, ജോസ്, ഉബൈദുളള കടവത്ത്, എ. ഗോവിന്ദന്‍ നായര്‍, ഹക്കീം കുന്നില്‍, ബി.എ കരിം സംബന്ധിച്ചു.
keywords : endosulphan-cell-left-sarkar-udf
Post a Comment
0 Comments