മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in) : ഈ വര്‍ഷത്തെ പരിശുദ്ധ ഹജജ് കര്‍മ്മത്തിനായി പോകുന്ന ഹജ്ജാജികള്‍ക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയപ്പ് നല്‍കി.ലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മണ്ഡലം ലീഗ് സെക്രട്ടറി എ.എ. ജലീല്‍ ഉദ്ഘാടനം ചെയ്തു.പി.എം.മുനീര്‍ ഹാജി അധ്യക്ഷത വഹിച്ചു.. മൊഗ്രാല്‍ പുത്തൂര്‍ ടൗണ്‍ ഖത്തീബ് അന്‍വര്‍ അലി ഹുദവി മുഖ്യ പ്രഭാഷണം നടത്തി, മനസ്സും നാവും ശരീരവും ശുദ്ധിയായി സൂക്ഷിക്കാന്‍ ഹജ്ജാജികള്‍ക്ക് സാധിക്കണമെന്ന് അന്‍വര്‍ അലി ഹുദവി പറഞ്ഞു .
കെ .ബി കുഞ്ഞാമു ഹാജി, എസ്.പി.സലാഹുദ്ദീന്‍, എ.പി. ജാഫര്‍, സിദ്ധിക്ക് സന്തോഷ് നഗര്‍, സഹീര്‍ ആസിഫ്, സിദ്ധിക്ക് ബേക്കല്‍, മുജീബ് കമ്പാര്‍, ഉസ്മാന്‍ കല്ലങ്കൈ, സി.പി. അബ്ദുല്ല, മാഹിന്‍ കുന്നില്‍ , ആമു, കെ.ബി. അബ്ദുല്‍ റഹിമാന്‍ എരിയാല്‍, സി.എം.ഉസ്മാന്‍, അഷ്‌റഫ് തങ്ങള്‍, ജമാല്‍, മുഹമ്മദ് കുന്നില്‍, കരീം, പള്ളിക്കുഞ്ഞി, അബ്ദുല്ല കമ്പാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ഈ വര്‍ഷത്തെ ഹജ്ജിന് പോകുന്ന നിരവധി ഹജ്ജാജികള്‍ സംബന്ധിച്ചു.
keywords: Mogral-puthur-muslim-league-hajj-class-
Post a Comment
0 Comments