Type Here to Get Search Results !

Bottom Ad

സി.പി.എം വിടരുതെന്ന് സതീഷ് ചന്ദ്രന്‍, ആലോചിച്ച് പറയാമെന്ന് ഗോപാലന്‍ മാസ്റ്റര്‍


കാസര്‍കോട് : ബേഡകം മേഖലയിലെ മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവും കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിന്റെ  പ്രസിഡണ്ടുമായിരുന്ന പി.ഗോപാലന്‍ മാസ്റ്ററും അനുയായികളും സിപിഎം വിട്ട് സിപിഐ യോട് അടുക്കുന്നുവെന്ന പ്രചാരണം ശക്തമായിരിക്കെ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രനും ഗോപാലന്‍ മാസ്റ്ററും ബുധനാഴ്ച അതിരഹസ്യമായി കൂടിക്കാഴ്ച നടത്തി. വിദ്യാനഗറിലെ പാര്‍ട്ടി ജില്ലാ ആസ്ഥാനമായ എ.കെ.ജി മന്ദിരത്തിലായിരുന്നു ഇരുവരും കൂടി കണ്ടത്. പാര്‍ട്ടി വിട്ട് പോകുന്ന ആത്മഹത്യപരമായ തീരുമാനം ഒരിക്കലുമുണ്ടാകരുതെന്ന് മുതിര്‍ന്ന നേതാവിനോട് ജൂനിയര്‍ നേതാവായ ജില്ലാ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു. എന്നാല്‍ കാര്യങ്ങള്‍ ഇത്തരം ഒരവസ്ഥയില്‍ എത്തിയതിനെ തുടര്‍ന്ന് എല്ലാം ആലോചിച്ച് പറയാമെന്ന് സതീഷ് ചന്ദ്രനോട് പറഞ്ഞ് ഗോപാലന്‍ മാസ്റ്റര്‍ എ.കെ.ജി മന്ദിരം വിടുകയായിരുന്നു.ബുധനാഴ്ച രാവിലെ കാസര്‍കോട്ട് പെന്‍ഷന്‍ വാങ്ങാന്‍ എത്തിയതായിരുന്നു ഗോപാലന്‍ മാസ്റ്റര്‍.

ഗോപാലന്‍ മാസ്റ്ററേയും പാര്‍ട്ടി വിടുന്നവരേയും അനുനയിപ്പിച്ച് തുടര്‍ന്നും പ്രസ്ഥാനത്തിനൊപ്പം നിര്‍ത്താന്‍ ജില്ലാസംസ്ഥാന നേതൃത്വത്തിന് ഇനിയും സമയമുണ്ടെന്ന് കുറ്റിക്കോലിലെ മാസ്റ്ററുടെ അനുയായികള്‍ പറയുന്നു.  ഏകപക്ഷീയവും നീതികേടുമാണ് ജില്ലാ നേതൃത്വം ഗോപാലന്‍ മാസ്റ്ററോടും അണികളോടും ആവര്‍ത്തിക്കുന്നതെന്നും കുറ്റപ്പെടുത്തുന്നവരുമുണ്ട്.ഏറ്റവും ഒടുവില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനത്തില്‍ മാസ്റ്ററെ ഒറ്റതിരിഞ്ഞ് ആക്രമിച്ചാണ് റിപ്പോര്‍ട്ടിംഗ് നടന്നതെന്നും പാര്‍ട്ടി വിടാനൊരുങ്ങുന്ന വിഭാഗം പറയുന്നു.

ബേഡകം മേഖലയിലെ സി.പി.എമ്മില്‍ കാര്യങ്ങള്‍ കലുഷിതമാകുമ്പോള്‍ സിപിഐ ഇത് മുതലാക്കാനാണ് മുന്നിട്ടിറങ്ങിയിട്ടുള്ളത്. എങ്ങനെയെങ്കിലും സിപിഎം കോട്ടയില്‍ നുഴഞ്ഞു കയറി മറ്റൊരു ഉദയം പേരൂര്‍ മോഡല്‍ തന്ത്രമാണ് കുറ്റിക്കോലിലും സി.പി.ഐ പയറ്റുന്നത്. ഇതിലൂടെ ബേഡകംകുറ്റിക്കോല്‍ പഞ്ചായത്തില്‍ സി.പി.ഐക്ക് മേല്‍ വിലാസം ഉണ്ടാക്കാനാണ് അവരുടെ ശ്രമം.


Keywords: kuttikol-cpm-cpi

Post a Comment

0 Comments

Top Post Ad

Below Post Ad