Type Here to Get Search Results !

Bottom Ad

കുമ്മനത്തിന്റെ എതിര്‍പ്പ് തള്ളി; ആറന്‍മുള വിമാനത്താവള പഠനത്തിന് വീണ്ടും കേന്ദ്ര അനുമതി


ന്യൂഡല്‍ഹി (www.evisionnews.in)  : ആറന്‍മുള വിമാനത്താവള പദ്ധതിക്കായി വീണ്ടും പരിസ്ഥിതി പഠനത്തിന് കെജിഎസ് ഗ്രൂപ്പിന് കേന്ദ്രസര്‍ക്കാര്‍ അനുമതി. കേന്ദ്ര വനം പരിസ്ഥി മന്ത്രാലയമാണ് അനുമതി നല്‍കിയത്. പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ കെജിഎസ് ഗ്രൂപ്പിന്റെ വിശദീകരണം തൃപ്തികരമാണെന്ന നിലപാടാണ് കേന്ദ്രത്തിനുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടണമെന്നും കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നു.

ആറന്‍മുള വിമാനത്താവള പദ്ധതിക്കെതിരാണ് സംസ്ഥാനത്തെ ബിജെപി . പദ്ധതിയ്ക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ കുമ്മനം രാജശേഖരന്‍ രംഗത്തെത്തിയിരുന്നു. ആറന്‍മുള വിമാനത്താവളത്തിനായി ഹരിത ട്രിബ്യൂണല്‍ എന്നേക്കുമായി അനുമതി നിഷേധിച്ചതാണ്. പദ്ധതിക്ക് അനുമതി നല്‍കികൊണ്ടു കഴിഞ്ഞ ഇടതു സര്‍ക്കാര്‍ നല്‍കിയ ഉത്തരവും, വ്യവസായ മേഖലയാക്കി കൊണ്ടുള്ള ഉത്തരവും പിന്‍വലിച്ചാല്‍ വിമാനത്താവളത്തിന്റെ അവസാന സാധ്യതയും അടയും. വിമാനത്താവളത്തിനായി നികത്തിയ സ്ഥലത്തെ മണ്ണ് നീക്കം ചെയ്ത് കൃഷി ആരംഭിക്കണമെന്നും കുമ്മനം ജൂലൈയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ എതിര്‍പ്പ് പരിഗണിക്കാതെയാണ് കേന്ദ്രം വീണ്ടും പരിസ്ഥിതി പഠനത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

Keywords: Kummanam-aranmula-airport-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad