കുമ്പള (www.evisionnews.in) : നിരോധിത പാന്‍ ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍. കോയിപ്പാടി കടപ്പുറത്തെ ഇബ്രാഹിം ബാദുഷ (19), മൊഗ്രാല്‍ കൊപ്ര ബസാറിലെ നാസര്‍ (34) എന്നിവരെയാണ് കുമ്പള എസ് ഐ സോമയ്യയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി കുമ്പള ടൗണില്‍ വെച്ചാണ് ഇവരെ 4560 പാക്കറ്റ് പാന്‍മസാലയുമായി പിടികൂടിയത്.
മംഗളൂരുവില്‍ നിന്നും ബസ്സ് മാര്‍ഗ്ഗം എത്തിച്ച് കുമ്പളയിലെ കടകളില്‍ എത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്തത്. പ്ലാസ്റ്റിക് ചാക്കില്‍ കെട്ടിവച്ച നിലയിലായിരുന്നു പാന്‍ മസാലകള്‍. മംഗളൂരുവില്‍ നിന്നും പാന്‍ ഉല്‍പ്പന്നങ്ങളുടെ കടത്ത് വ്യാപകമായിട്ടുണ്ട്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വാഹന പരിശോധനകര്‍ശനമാക്കിയിട്ടും കടത്ത് വ്യാപകമാകുന്നതാണ് അധികൃതരെ വെട്ടിലാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ചെക്ക് പോസ്റ്റില്‍ നടന്ന പരിശോധനയില്‍ കെ എസ് ആര്‍ ടി സി ബസ്സുകളിലും മറ്റുമായി കടത്തിയ നിരവധി പാക്കറ്റ് പാന്‍മസാലകള്‍ അധികൃതര്‍ പിടികൂടിയിരുന്നു. ട്രെയിന്‍ മാര്‍ഗ്ഗവും മംഗളൂരുവില്‍ നിന്ന് പാന്‍ ഉല്‍പ്പന്നങ്ങളുടെ കടത്ത് വ്യാപകമായിട്ടുണ്ട്.
keywords: Arrested-2-pan-masala
Post a Comment
0 Comments