കാസര്‍കോട്:(www.evisionnews.in) കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുടെ ''ബാബുറാം ലാലിന്റെ കുതിര'' എന്ന കഥാ സമാഹാരത്തിന്റെ പ്രകാശനം 2016 ആഗസ്റ്റ് 15 ന് 3 മണിക്ക് തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടക്കും.
സര്‍ഗ്ഗധാര തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വിപുലമായ പരിപാടിയില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കവിയുമായ കരൂര്‍ ശശി മുന്‍ നിയസഭാ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷണന് നല്‍കി പ്രകാശനം നിര്‍വ്വഹിക്കും.കവി അറ്റൂര്‍ ശരത് ചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ: റഷീദ് പാനൂര്‍ പുസ്തകം പരിചയപ്പെടുത്തും.ഇ. സുമതികുട്ടി, എന്‍. ശ്രീകുമാര്‍, ജോയി എം. മന്നൂര്‍, ഇബ്രാഹിം ചെര്‍ക്കള, അമൃത് കൃഷ്ണ, പാര്‍വ്വതി കൃഷ്ണ, ഷീജാ മാലക്ക തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് കവി സമ്മേളനവും മറ്റു കലാപരിപാടികളും അരങ്ങേറും. കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുടെ നാലാമത്തെ പുസ്തകമാണ് ബാബു റാം ലാലിന്റെ കുതിര.
keywords : kasragod-kuttiyanam-muhammed-kunhi-thrissure
Post a Comment
0 Comments