തിരുവനന്തപുരം:(www.evisionnews.in) യു.ഡി.എഫ് വിട്ട കേരള കോണ്‍ഗ്രസിന്റെ(മാണി)രാഷ്ട്രീയ നീക്കത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ കേരള കോണ്‍ഗ്രസ് നേതാക്കള്‍ എ.കെ.ജി സെന്ററിലെത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി.വെള്ളിയാഴ്ചയായിരുന്നു ചര്‍ച്ച.മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍, വിക്ടര്‍ ടി. തോമസ് എന്നിവരാണ് കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയത്.
കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ച ആയില്ലെന്നും വിക്ടര്‍ ടി. തോമസ് ചെയര്‍മാനായ സെറിഫെഡിന് പണം അനുവദിക്കുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ചയെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.യു.ഡി.എഫ് വിട്ട കേരള കോണ്‍ഗ്രസിനെ, കോടിയേരി പരോക്ഷമായി ഇടതു മുന്നണിയിലേക്ക് ക്ഷണിച്ചിരുന്നു. പൊതുവായി സഹകരിക്കാവുന്ന വിഷയങ്ങളില്‍ കേരള കോണ്‍ഗ്രസുമായി സഹകരിക്കാമെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു. അതേസമയം സി.പി.ഐയും വി.എസ് അച്യുതാനന്ദനും കേരള കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ക്ക് പോലും കടുത്ത എതിര്‍പ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളാ കോണ്‍ഗ്രസ്സിന് നിയമസഭയില്‍ ആറ് അംഗങ്ങളാണുള്ളത്. ഇവരില്‍ കെ.എം മാണിയടക്കം നാലുപേരുടെയെങ്കിലും പിന്തുണ ഉറപ്പാക്കി എല്‍.ഡി.എഫില്‍ അപ്രമാദിത്വം നേടാനാണ് സി.പി.എം നീക്കമെന്നും വിലയിരുത്തുന്നവരുണ്ട്.
keywords : kerala-congress-mani-group-akg-center-kodiyeri
Post a Comment
0 Comments